ICU Sexual Assault Case: തോറ്റുപോകാതിരിക്കാൻ തെരുവിലിരുന്ന്ഒരു സ്ത്രീ സമരം ചെയ്യുന്നു | Ridha Nazer

2024 ж. 21 Сәу.
932 Рет қаралды

#kozhikodemedicalcollege #ICUSexualHarassmentCase #truecopythink
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐ.സി.യുവില്‍ വെച്ച് പീഡനത്തിനിരയായ യുവതി അന്വേഷണത്തിന്റെ ഭാഗമായി തന്റെ മൊഴിയെടുത്ത ഡോകടര്‍, ശരിയായ രീതിയിലല്ല മൊഴി രേഖപ്പെടുത്തിയതെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. അന്വേഷണറിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷ്ണര്‍ ഓഫീസിന് മുന്നില്‍ ഇവര്‍ അനിശ്ചിതകാല സമരത്തിലാണ്. അഞ്ചുദിവസം നീണ്ട സമരങ്ങള്‍ക്ക് ശേഷം ഐ.സി.യു പീഡനക്കേസിന്റെ തുടരന്വേഷണ ചുമതല ഉത്തരമേഖലാ ഐ.ജിയെ ഏല്‍പ്പിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിര്‍ദ്ദേശിച്ചിരുന്നു്. എന്നാല്‍ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് അതിജീവിതയുടെ തീരുമാനം. 2023 മാര്‍ച്ച് 18നാണ് ആശുപത്രി ജീവനക്കാരനാല്‍ യുവതി ശാരീരികമായി പീഡിപ്പിക്കപ്പെടുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരിക്കുന്ന ഒരു രോഗിയെ ലൈംഗികമായി അതിക്രമിക്കുകയെന്ന അങ്ങേയറ്റം ക്രൂരമായ പ്രവൃത്തിയ്ക്ക് ശേഷവും സര്‍ക്കാരും ആശുപത്രി ജീവനക്കാരും പ്രതിയെ സംരക്ഷിച്ചു നിര്‍ത്താനാണ് ശ്രമിച്ചത്. നേരിട്ട അതിക്രമങ്ങള്‍ തുറന്നുപറഞ്ഞും അധികൃതരുടെ നിരുത്തരവാദിത്ത സമീപനങ്ങളെ വിമര്‍ശിച്ചും ഒരു വര്‍ഷത്തിലധികമായി അതിജീവിത നീതിക്കായുള്ള സമരം തുടരുകയാണ്
Kozhikode Medical College ICU Sexual harassment case Ridha Nazer reports.
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер
  • അതിജീവിതക്കൊപ്പം

    @shakkeelav5192@shakkeelav519221 күн бұрын
  • സ്ത്രീശാക്തീകരണം ഇടതിന്റെ വീട്ടിലുള്ള പെണ്ണുങ്ങൾക്ക് മാത്രം

    @ireneputhenpurakal9232@ireneputhenpurakal923221 күн бұрын
  • നീതി കിട്ടും. തീർച്ച

    @jamsheenajabir5306@jamsheenajabir530621 күн бұрын
  • Ayalude photo vech samaram cheyyu.ayale apamaanikku

    @shangrila0738@shangrila073815 күн бұрын
  • പ്രതിയെ പിരിച്ചു വിടുക

    @anilkarayil9053@anilkarayil905321 күн бұрын
  • Currect

    @user-md9nb5yy6k@user-md9nb5yy6k21 күн бұрын
  • 🔥🔥🔥

    @noushadthekkayil2402@noushadthekkayil240221 күн бұрын
  • വെളിച്ചം അത് അകലെയാണ്

    @NooruchaqNooruchaq@NooruchaqNooruchaq21 күн бұрын
KZhead