Achan | അച്ഛൻ | Malayalam Kavithakal | Achan kavitha I അച്ഛൻ കവിത

2020 ж. 1 Там.
972 326 Рет қаралды

അച്ഛൻ രചിച്ച ഗ്രന്ഥം | kavitha | New Malayalam kavithakal | Achan | അച്ഛൻ | കവിത മലയാളം I (മലയാളം കവിത) I (kavitha Malayalam) I by Fr. Peruvelil Mullenkolly VC I Lyrical Video I അച്ഛൻ കവിത I അച്ഛന് കവിത I കവിതകള് മലയാളം അച്ഛന് #Mullenkolly #peruvelil #malayalamkavitha #മലയാളംകവിത #kavithaMalayalam #അച്ഛന് കവിത #കവിതകള് #malayalamkavithakal #father'sday
അച്ഛൻ രചിച്ച ഗ്രന്ഥം
ഫാ. ജെ. പെരുവേലിൽ മുള്ളൻകൊല്ലി വി. സി.
ആലാപനം: അജിത് വി.
അച്ഛനെ സ്നേഹിക്കുന്ന മക്കൾ നെഞ്ചിലേറ്റിയ അച്ഛൻ കവിത
ആരും പഠിക്കാത്ത പാഠമാണച്ഛൻ
ആരും ഗ്രഹിക്കാത്ത ഗ്രന്ഥമാണച്ഛൻ
പരിഭാഷയെല്ലാം ഒരുപോലിരിക്കുന്ന
പാരിലെ പുസ്തകമെന്നുമച്ഛൻ.
കരവും കടവും ഒറ്റയ്ക്കടച്ചിട്ടും
പറ്റ് കുറിക്കാത്ത ഗ്രന്ഥമാണച്ഛൻ.
വറ്റിനായ് ഓടിനടന്നവസാനം
അധികപ്പറ്റായ് മാറും പുരാണമച്ഛൻ
ഒരുനാളിൽ ഞാനെന്റെ ഉല്പത്തിപുസ്തകം
അതി സൂക്ഷ്മമായൊന്നു മറിച്ചുനോക്കി.
പുറച്ചട്ട കേടുതീര്ത്താലങ്കരിച്ചെങ്കിലും
നിറമുള്ള താളുകൾ അധികമില്ലാ
വർണ്ണപ്പകിട്ടില്ല വൻപൊട്ടുമില്ലാ
വണ്ടിക്കാളപോൽ പണിയുന്നു വെയിലിൽ
കരുതലിൻ കൽക്കരി ഹൃദയത്തിലെരിയിച്ചു
കൂകാതെ പായും നിശ്ശബ്ദവണ്ടി
മണ്ണിന്റെ മണമുള്ള ചേറിൻ ചന്ദന നിറമുള്ള
ഉൾ താളിൽ നിറയുന്നു അച്ഛൻ
കര്മ്മ്മാമേനിക്ക് കാന്തിചാർത്തി
കലപ്പയാ കൈകൾക്ക് ചന്തമേറ്റി
(തലപ്പാവ് മേനിയിൽ ശോഭ കൂട്ടി
കൂറ്റൻകാളകൾ കാവലായ് കൂടെയുണ്ട്
കൽച്ചീളുകൾ കൈകാലിൽ പച്ചകുത്തി
കാലം മറക്കാത്ത ഭംഗി തീർത്തൂ
കല്ലുടക്കുമ്പോൾ കൂടം കൂട്ടുകാരൻ
കഴമുറിക്കുമ്പോൾ കത്തി കയ്യടിക്കാൻ
നെൽ കറ്റകൾ കൊയ്ത്ത്പാട്ട് പാടാൻ
കൊറ്റികൾ താളത്തിൽ ചുവടുവയ്ക്കാൻ)
കണ്ണു നനയ്ക്കുന്ന പല കഥകളുണ്ട്
ചോരയിൽ ചാലിച്ച ഛായാചിത്രമുണ്ട്
മഞ്ഞിൽ വിറയ്ക്കുന്ന...മണ്ണുഴുതുമറിക്കുന്ന...
തീവെയിലിൽ വിയര്ക്കു ന്ന...
നീറുന്ന ചിത്രങ്ങൾ
അച്ഛൻ മനപൂർവ്വം കീറിമാറ്റി
ചുമന്നും ചുമച്ചും...
കിളച്ചും കിതച്ചും ചരിക്കുന്ന ചിത്രത്തിലുണ്ട്
ചിരിക്കാതെ ചിരിക്കുന്നൊരച്ഛൻ
നടുനിവർത്താനൊരലൽപ്പം നേരമില്ലെങ്കിലും
നാടിനായ് ഓടുവാൻ മോഹമുണ്ട്
അച്ഛൻ വീടിനെ താങ്ങുന്ന തൂണും
നാടിൻറെ നന്മക്ക് തുണയുമാണ്
കരവും സ്വരവും പരുക്കനാണെങ്കിലും
എൻ കവിളിൽ തലോടുവാൻ മോഹമുണ്ടെങ്കിലും
നോവുമെന്നോർത്തു മടിച്ചിരുന്നു
പണുതുതഴമ്പിച്ച കൈകൾ കൊണ്ട്
കൈ പിഴകൾ തിരുത്താൻ മടിച്ചതില്ലാ
ശാസ്ത്രം വിളമ്പാത്ത വിവേകമുണ്ട്
നേരിന്റെ നെറിവിന്റെ ഗുണപാഠമുണ്ട്
അനുഭവം ആയുസ്സിൽ അദ്ധ്യാപനം ചെയ്ത
പരിജ്ഞാനമുണ്ടതിൻ താളുകളിൽ
(മുന്നറിവുണ്ട് തിരിച്ചറിവുണ്ട്
നാട്ടറിവുണ്ട് നാടൻപാട്ടുമുണ്ട്
തലമുറകൾ ഇടമുറിയാതേല്പിമച്ചുപോന്ന
ധർമ്മങ്ങൾ കർമ്മങ്ങൾ പലതുമുണ്ട്)
ഒടുവിൽ ഒരു നിരൂപണ കുറിപ്പുമുണ്ട്
അച്ഛന്റെ നിഴലാണ് എനിക്ക് കാവല്‍
അച്ഛന്റെ നിണമാണ് എനിക്ക് പ്രാണന്‍
ആ കണ്ണിലെ കനവാണ് നമ്മൾ
ആ നെഞ്ചിന്റെ നനവാണ് നമുക്കുള്ളതെല്ലാം
ആ നിനവെനിക്കേകുന്ന നോവ്
നേരിന്റെ നെറിവിന്റെ പാഠം
എൻ ഉടലെരിയാതിരിക്കുവാനെന്നും
ഉരലിൽ പൊടിയുന്ന ധാന്യമാണച്ഛൻ
കഞ്ഞിക്കലത്തിൽ തിളയ്ക്കുന്നതും
ചുടുകല്ലിൽ അകം പുറം വേവുന്നതും
അപ്പമാണോ അതോ അപ്പനാണോ?
അപ്പമേകാൻ അരയുന്നതും അകം പുറം വേവുന്നതും
അപ്പനാണ് അതച്ഛനാണ്.
അപ്പമാണച്ഛൻ അന്നമാണച്ഛൻ
അനുസ്യൂതം പെയ്യുന്ന അനുഗ്രമച്ഛൻ
This video content is protected by copyright laws. Any reproduction or illegal distribution of the content in any form will result in immediate action against the person concerned. Legal action will be taken against those who violate the copyright of the same.

Пікірлер
  • ഹൃദ്യം, ഹൃദയഭേദകമീവരികൾ. ആത്മാവിൽ മുള്ളായി തുളയുന്ന, അശ്രു സാഗരയലകൾ തീർക്കുന്ന, സത്യങ്ങൾ പെരുമ്പറ മുഴക്കുന്ന, മധുകണങ്ങളുടെ മധുരമൂറുന്ന, വരികൾ... അഭിനന്ദനങ്ങൾ.

    @a.r.rafichathannoor388@a.r.rafichathannoor3882 жыл бұрын
    • കവിതയേക്കാൾ മികച്ച ഈ അഭിപ്രായത്തിന് ഞാൻ എങ്ങനെ നന്ദി പറയും? നന്മ കാണുന്ന നല്ല മനസ്സിന് നന്ദി 🙏 സ്നേഹം 😍

      @JPMullenkolly@JPMullenkolly2 жыл бұрын
    • @@JPMullenkolly സ്നേഹാദരങ്ങൾ, സർ.താങ്കളുടെ കവിത അത്രമേൽ ഇഷ്ടമായി.👍

      @a.r.rafichathannoor388@a.r.rafichathannoor3882 жыл бұрын
    • നന്ദി ഒരായിരം നന്ദി

      @JPMullenkolly@JPMullenkolly2 жыл бұрын
    • kllklkkkkkrrrrrkrktkrkkrt rkkrkrrklrkkkkrrrkrlrkr😄kttkkrtlrkklkk❤❤lrktkttr rkkrkrlkllkkttkt T Ktklrktlrkkkkkkrrkr😍kkrrlkkrkkkkrkktlkkrtkrrrklltrkk👌k😘👌kkkkkkrkrrkrkktrkk👌kkr👌tkk😘👌tkkttrk😘😘rrk😘👌👌rkkrkktrk👌r👌krkkkrkkk Trkkk😘krkkrkrktrkr😂kkkrkkrktkkkrkrrt rkkrk Rrkrktkktt😍kkrkrrrkk😘tlkktkktkt👌kktkkk👌krtkrkr👌👌krrrt👌krk😘r t😘krrrktktkkkkrkrkrrkrkk🥰rkktkkkkktkttkktkrkrkr👌ktktkrk😘trkkrlrkkrkrrrkrlrk👌kkrkrlkr👌rrkktkktkrkkk😘krkrkkkk😂kkk😄kkkkktktkrkkrkktkrkkrt🤣krktrkkrkrrktrkrkr❤rk❤kk❤kkkrrkkrtkrkrrkrlrkrkkkrkk👌tk👌kkrrr😘😘ktrkrk😍kkrrk😍krrrlrrkrkk😘krk😘k😘😘rrk😘rrrrkrk😘r😘k😘kkrrrktrrrrkr❤rktkrk😂tkr😂rtkrrktkrrrk K4kkk

      @bindhuvayot1149@bindhuvayot11492 жыл бұрын
    • Ssddddd

      @bijeshnb8385@bijeshnb83852 жыл бұрын
  • അച്ഛനെ സ്നേഹിക്കുന്ന എല്ലാ മക്കളുടെയും കണ്ണു നനയിക്കുന്ന കവിത.. വരികൾ, ഈണം, ആലാപനം എല്ലാം സൂപ്പർ ❤️❤️❤️

    @sree.r2284@sree.r22848 ай бұрын
  • ഈ വരികൾ കുറിച്ച, ഈ വരികൾക്ക് ഈണമേകിയ ,ഈ വരികൾക്ക് സ്വരമേകിയവരെ ഏറെ അഭിനന്ദിക്കുന്നു. ഹൃദയത്തെ തൊടുന്ന സത്യസന്ധമായ വരികൾ ....

    @donajose8505@donajose85053 жыл бұрын
    • ഹൃദയം നിറഞ്ഞ നന്ദി

      @JPMullenkolly@JPMullenkolly3 жыл бұрын
    • വളരെ മനോഹരം🙏

      @babuarchal2874@babuarchal28743 жыл бұрын
    • Sathyam

      @adidevcreations248@adidevcreations2482 жыл бұрын
    • നന്ദി 😍

      @JPMullenkolly@JPMullenkolly2 жыл бұрын
    • നന്ദി നന്ദി

      @JPMullenkolly@JPMullenkolly2 жыл бұрын
  • അച്ഛനെയാണെനിക്കിഷ്ടം... ഞങ്ങൾക്കുവേണ്ടി അകം പുറം തേ ഞ്ഞു.. അകാല മരണമടഞ്ഞ എന്റെ അച്ഛനെ ഓർക്കുമ്പോൾ... കരഞ്ഞു കൊണ്ടാണ് എഴുതുന്നത്... സത്യം... എന്നെ സ്നേഹിച്ച ഞാൻ സ്നേഹിച്ച,.. സ്നേഹം വെളിയിൽ കാട്ടാ നറിയാത്ത സ്നേഹനിധിയായ എന്റെ അച്ഛൻ....

    @sundarinettath6382@sundarinettath638210 ай бұрын
  • ആരാലും തിരിച്ചറിയാതെ, അംഗീകരിക്കപ്പെടാതെ, പരാതിയില്ലാതെ കടന്നുപോകുന്ന ഓരോ അപ്പന്മാരെയും അവർ കടന്നുപോകുമ്പോൾ മാത്രം തിരിച്ചറിയുന്നു..

    @shajuchennamkulam3473@shajuchennamkulam34733 жыл бұрын
    • സത്യം. നന്ദി ഉണ്ട്

      @JPMullenkolly@JPMullenkolly3 жыл бұрын
    • അച്ചൻ്റെ നിഴൽ എൻ്റെ കാവൽ ,വളരെ ഹൃദയസ്പർശിയായ കവിത, ജീവിതത്തിൽ അച്ഛനെക്കുറിച്ച് ഹൃദയത്തിൽ സുക്ഷിക്കുന്ന കാര്യങ്ങൾ എല്ലാം വളരെ ഹൃദയസ്പർശിയായി കവിതയിൽ വരച്ചു വച്ചിരിക്കുന്നു, ഈ കവിതയുടെ പിന്നിലുള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ, ഇതിൻ്റെ വരികൾ മുഴുവനും കമൻറ box ൽ ഇടുകയാണെങ്കിൽ വളരെ നന്നായിരുന്നു...

      @jobyparuvaparambil9450@jobyparuvaparambil94503 жыл бұрын
    • @@jobyparuvaparambil9450 അച്ഛൻ രചിച്ച ഗ്രന്ഥം ആരും പഠിക്കാത്ത പാഠമാണച്ഛൻ ആരും ഗ്രഹിക്കാത്ത ഗ്രന്ഥമാണച്ഛൻ പരിഭാഷയെല്ലാം ഒരുപോലിരിക്കുന്ന പാരിലെ പുസ്തകമെന്നുമച്ഛൻ. കരവും കടവും ഒറ്റയ്ക്കടച്ചിട്ടും പറ്റ് കുറിക്കാത്ത ഗ്രന്ഥമാണച്ഛൻ. വറ്റിനായ് ഓടിനടന്നവസാനം അധികപ്പറ്റായ് മാറും പുരാണമച്ഛൻ ഒരുനാളിൽ ഞാനെന്റെ ഉല്പത്തിപുസ്തകം സൂക്ഷ്മമായൊന്നു മറിച്ചുനോക്കി. പുറച്ചട്ട കേടുതീര്ത്താലങ്കരിച്ചെങ്കിലും നിറമുള്ള താളുകൾ അധികമില്ലാ വർണ്ണപ്പകിട്ടില്ല വൻപൊട്ടുമില്ലാ വണ്ടിക്കാളപോൽ പണിയുന്നു വെയിലിൽ കരുതലിൻ കൽക്കരി ഹൃദയത്തിലെരിയിച്ചു കൂകാതെ പായും നിശ്ശബ്ദവണ്ടി മണ്ണിന്റെ മണമുള്ള ചേറിൻ ചന്ദന നിറമുള്ള ഉൾ താളിൽ നിറയുന്നു അച്ഛൻ കര്മ്മ്മാമേനിക്ക് കാന്തിചാർത്തി കലപ്പയാ കൈകൾക്ക് ചന്തമേറ്റി (തലപ്പാവ് മേനിയിൽ ശോഭ കൂട്ടി കൂറ്റൻകാളകൾ കാവലായ് കൂടെയുണ്ട് കൽച്ചീളുകൾ കൈകാലിൽ പച്ചകുത്തി കാലം മറക്കാത്ത ഭംഗി തീർത്തൂ കല്ലുടക്കുമ്പോൾ കൂടം കൂട്ടുകാരൻ കഴമുറിക്കുമ്പോൾ കത്തി കയ്യടിക്കാൻ നെൽ കറ്റകൾ കൊയ്ത്ത്പാട്ട് പാടാൻ കൊറ്റികൾ താളത്തിൽ ചുവടുവയ്ക്കാൻ) കണ്ണു നനയ്ക്കുന്ന പല കഥകളുണ്ട് ചോരയിൽ ചാലിച്ച ഛായാചിത്രമുണ്ട് മഞ്ഞിൽ വിറയ്ക്കുന്ന...മണ്ണുഴുതുമറിക്കുന്ന... തീവെയിലിൽ വിയര്ക്കു ന്ന... നീറുന്ന ചിത്രങ്ങൾ അച്ഛൻ മനപൂർവ്വം കീറിമാറ്റി ചുമന്നും ചുമച്ചും... കിളച്ചും കിതച്ചും ചരിക്കുന്ന ചിത്രത്തിലുണ്ട് ചിരിക്കാതെ ചിരിക്കുന്നൊരച്ഛൻ നടുനിവർത്താനൊരലൽപ്പം നേരമില്ലെങ്കിലും നാടിനായ് ഓടുവാൻ മോഹമുണ്ട് അച്ഛൻ വീടിനെ താങ്ങുന്ന തൂണും നാടിൻറെ നന്മക്ക് തുണയുമാണ് കരവും സ്വരവും പരുക്കനാണെങ്കിലും എൻ കവിളിൽ തലോടുവാൻ മോഹമുണ്ടെങ്കിലും നോവുമെന്നോർത്തു മടിച്ചിരുന്നു പണുതുതഴമ്പിച്ച കൈകൾ കൊണ്ട് കൈ പിഴകൾ തിരുത്താൻ മടിച്ചില്ല പക്ഷേ ശാസ്ത്രം വിളമ്പാത്ത വിവേകമുണ്ട് നേരിന്റെ നെറിവിന്റെ ഗുണപാഠമുണ്ട് അനുഭവം ആയുസ്സിൽ അദ്ധ്യാപനം ചെയ്ത പരിജ്ഞാനമുണ്ടതിൻ താളുകളിൽ (മുന്നറിവുണ്ട് തിരിച്ചറിവുണ്ട് നാട്ടറിവുണ്ട് നാടൻപാട്ടുമുണ്ട് തലമുറകൾ ഇടമുറിയാതേല്പിമച്ചുപോന്ന ധർമ്മങ്ങൾ കർമ്മങ്ങൾ പലതുമുണ്ട്) ഒടുവിൽ ഒരു നിരൂപണ കുറിപ്പുമുണ്ട് അച്ഛന്റെ നിഴലാണ് എനിക്ക് കാവല്‍ അച്ഛന്റെ നിണമാണ് എനിക്ക് പ്രാണന്‍ ആ കണ്ണിലെ കനവാണ് നമ്മൾ ആ നെഞ്ചിന്റെ നനവാണ് നമുക്കുള്ളതെല്ലാം ആ നിനവെനിക്കേകുന്ന നോവ് നേരിന്റെ നെറിവിന്റെ പാഠം എൻ ഉടലെരിയാതിരിക്കുവാനെന്നും ഉരലിൽ പൊടിയുന്ന ധാന്യമാണച്ഛൻ കഞ്ഞി കലത്തിൽ തിളയ്ക്കുന്നതും ചുടുകല്ലിൽ അകം പുറം വേവുന്നതും അപ്പമാണോ അതോ അപ്പനാണോ? അപ്പമേകാൻ അരയുന്നതും അകം പുറം വേവുന്നതും അപ്പനാണ് അതച്ഛനാണ്. അപ്പമാണച്ഛൻ അന്നമാണച്ഛൻ അനുസ്യൂതം പെയ്യുന്ന അനുഗ്രമച്ഛൻ ജെ. പെരുവേലിൽ മുള്ളൻകൊല്ലി

      @JPMullenkolly@JPMullenkolly3 жыл бұрын
    • @@jobyparuvaparambil9450 Thank you very much for listening and appreciating

      @JPMullenkolly@JPMullenkolly3 жыл бұрын
    • ജീവൻ പകുത്തു നൽകുന്ന അപ്പൻ (അച്ഛൻ ).. എന്തൊരു പുണ്യമാണ് ആ ജന്മം..

      @shajuchennamkulam3473@shajuchennamkulam34733 жыл бұрын
  • എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ബാപ്പയുടെ വേർപാട് 😭

    @ABDULJABBAR-ko4bq@ABDULJABBAR-ko4bq9 ай бұрын
  • കേൾക്കുവാൻ വൈകി പോയി എങ്കിലും ഇഷ്ടമായി ഒരുപാട് 💕💕

    @anjanapavithran8297@anjanapavithran82973 жыл бұрын
    • നന്ദി നന്ദി

      @JPMullenkolly@JPMullenkolly3 жыл бұрын
    • Adyamaitanu kanunnath...🙏🙏🙏🙏❤️

      @waheedhavy7657@waheedhavy76573 жыл бұрын
    • Thank you

      @JPMullenkolly@JPMullenkolly3 жыл бұрын
    • ♥️♥️

      @sanjanajayaprakash3950@sanjanajayaprakash39502 жыл бұрын
  • മക്കളിൽ അച്ഛന് എന്നെ ആയിരുന്നു ഏറ്റവും ഇഷ്ടം, ആ ഓർമകൾക്ക് മുൻപിൽ ഒരിക്കലും മായാത്ത വേദനയും പേറി ഇന്നും ജീവിക്കുന്നു

    @prajithksa8262@prajithksa82622 жыл бұрын
    • Yes. Ente pappaku enne aanu kooduthal ishtam. Ipozum karkida vavinu enne vannu vilikkum swpnathil. Naan aa samayam kanarundu

      @ushanayar7158@ushanayar715810 ай бұрын
    • കുറെ മക്കളിൽ നിങ്ങളും പെടുന്നു...

      @farooqkannur1024@farooqkannur102421 күн бұрын
  • അച്ഛൻ ഓർമയായി എങ്കിലും എന്റെ മസ്നസ്സിൽ എന്നും ജീവിക്കുന്നു ഒരുപാട് സന്തോഷം

    @gopikaramesh4366@gopikaramesh43662 жыл бұрын
    • ഒരായിരം നന്ദി, സ്നേഹം

      @JPMullenkolly@JPMullenkolly Жыл бұрын
  • ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും കഷ്ടപ്പെടുന്ന ഞങ്ങളുടെ അച്ഛനെ അച്ചായി ഒന്ന് വിളിച്ചാൽ എന്താ di മോളെ എന്ന് ചോദിക്കുന്ന എന്റെ അച്ഛനെ ആണ് എനിക്ക് ഒത്തിരി ഇഷ്ടം ❤️❤️എന്റെ എല്ലാ ആഗ്രഹങ്ങളും നടത്തിതരുന്ന എന്റെ അച്ഛൻ ആണ് എന്റെ ലോകം ❤️❤️എന്റെ അച്ഛനെ ഞാൻ ഒരിക്കലും വേദനിപ്പിക്കില്ല, കാരണം ആ മനസ് എനിക്ക് അറിയാം, ആരെക്കാളും നന്നായിട്ട് അറിയാം ❤️❤️Love You Achaa ❤️❤️❤️You Are My World ❤️❤️❤️

    @ajikumar6914@ajikumar6914 Жыл бұрын
  • ഈ കവിതയിൽ എൻ്റെ അച്ഛൻ്റെ സാന്നിധ്യം ഉണ്ട് ... കണ്ണുനീർ നിൽക്കുന്നില്ല.....

    @jayarajnair4043@jayarajnair40433 жыл бұрын
  • കരുതലിൻ സ്നേഹമാണഛൻ ❤️

    @charlesgeorge2530@charlesgeorge25303 жыл бұрын
    • Yes truly

      @JPMullenkolly@JPMullenkolly3 жыл бұрын
  • ഹൃദയസ്പർശിയായ കവിത. അച്ഛൻറെ വർണ്ണിക്കാനാവത്ത ത്യാഗത്തെ അനുസ്മരിപ്പിയ്ക്കുന്ന അർത്ഥവത്തായ കവിത. . :

    @aleyammamathew5171@aleyammamathew51713 жыл бұрын
    • Thank you

      @JPMullenkolly@JPMullenkolly3 жыл бұрын
  • എനിക്ക് എന്നും ഇഷ്ടം എന്റെ അച്ഛനെയാ. അച്ചേന്ന് നീട്ടി വിളിച്ചാൽ ആ ന്ന് വിളി കേൾക്കുമ്പോൾ ലോകം വെട്ടിപിടിച്ച സന്തോഷ എനിക്ക്

    @chithrarathi4025@chithrarathi40253 жыл бұрын
    • 👍😍👍 thank you

      @JPMullenkolly@JPMullenkolly3 жыл бұрын
    • എനിക്കും

      @pavithranc9254@pavithranc92542 жыл бұрын
    • Athee

      @remyadeep3363@remyadeep3363 Жыл бұрын
    • Anikum attaching allamayrunu nale asthysanjayan

      @rajio.r.1059@rajio.r.1059 Жыл бұрын
    • Athe🥲

      @beena451@beena451 Жыл бұрын
  • ഈ കവിത കേട്ടിട്ട് കണ്ണ് നിറഞ്ഞു, ചെറുപ്പത്തിൽ നഷ്ടപ്പെട്ടു പോയ അച്ഛന്റെ ഓർമ്മകൾ ഇപ്പോഴും കൂടെ ഉണ്ട്...

    @pigeontechist@pigeontechist2 жыл бұрын
    • നന്ദി. സ്നേഹം

      @JPMullenkolly@JPMullenkolly2 жыл бұрын
    • ഞാനും അതിൽ ഒരാളാണ് ചെറുപ്പത്തിലേ നഷ്ടപെട്ട എന്റെ അച്ഛന്റെ ഓർമകൾക്ക് മുന്നിൽ ഒരുപിടി കണ്ണീർ പൂക്കൾ

      @bindurajeev4859@bindurajeev48592 жыл бұрын
    • Same feeling ........ touching.......

      @sabaridasnair323@sabaridasnair3232 жыл бұрын
    • 🙏😍

      @JPMullenkolly@JPMullenkolly2 жыл бұрын
    • 🙏❤️

      @beena451@beena451 Жыл бұрын
  • ഈ വരികളിൽ എന്റെ അച്ഛനുണ്ട്, I always love my father

    @sudheerv4844@sudheerv48443 жыл бұрын
    • Thank you

      @JPMullenkolly@JPMullenkolly3 жыл бұрын
    • 💞💞💞💞💞💞💞💞💞💞

      @MadhuMadhu-rb1wp@MadhuMadhu-rb1wp Жыл бұрын
  • സത്യമായ വരികൾ... അച്ഛൻ പോയി 44 വർഷങ്ങൾ കഴിഞ്ഞു... ഇന്നും മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിത്വം നന്ദി.. അഭിനന്ദനങ്ങൾ 🙏

    @padmajarajeeve7682@padmajarajeeve76823 жыл бұрын
    • thank you very much

      @JPMullenkolly@JPMullenkolly3 жыл бұрын
  • മക്കൾക്കു വേണ്ടി സ്വന്തം ഇഷ്ടങ്ങൾ കുഴിച്ചു മൂടി ദരിദ്രനായി ജീവിക്കാൻ ഒരച്ഛനോളം ആർക് കഴിയും. ഈ കവിത ഞാൻ ആദ്യം കണ്ടപ്പോൾ എനിക്ക് ഇത് മുഴുവൻ കേട്ട് തീർക്കാൻ കഴിഞ്ഞില്ല

    @achumichuachumichu1623@achumichuachumichu16233 жыл бұрын
    • 😍😍🙏 നന്ദി...നന്ദി. സ്നേഹം

      @JPMullenkolly@JPMullenkolly3 жыл бұрын
  • പല പ്രാവശ്യം കേട്ടതും ഹൃദയം പൊട്ടുന്ന വേദനയോടെ Thank you Fr.Jijo

    @clarabhavanfcc5893@clarabhavanfcc5893 Жыл бұрын
    • Thank you

      @JPMullenkolly@JPMullenkolly Жыл бұрын
  • Nalla kavitha.achan Amma Ivar oranugrahamanu . Hridhaya sparsiyaya Kavitha

    @VipinavineeshVipina@VipinavineeshVipinaАй бұрын
  • 13 വർഷങ്ങൾക്ക് മുൻപ് മരിച്ചു പോയ എന്റെ അച്ഛനെ 🙏🧡😔ഓർത്ത് ആകാശത്തേക്ക്‌ നോക്കി നിന്ന് ഇന്നും കരയുന്നു. കവിത മനോഹരം അഭിനന്ദനങ്ങൾ 👍🌷

    @ajuaajua69@ajuaajua693 жыл бұрын
    • നൊമ്പരപ്പെടുത്തുന്നു. അഭിനന്ദനങ്ങൾക്ക് നന്ദി. ആദരവോടെ..JP

      @JPMullenkolly@JPMullenkolly3 жыл бұрын
    • ​@@JPMullenkollyഅവൻ ചുമന്ന ചുമടുകൾ - ആർക്കുവേണ്ടി - അച്ചൻ പലരേ ടും കടം വാങ്ങി ആർക്കുവേണ്ടി - അച്ചൻ ഒരു പാട് മഴനഞ്ഞു - ഒരു പട് വെയിൽ കൊണ്ട ആർക്കുവേണ്ടി. അപ്പൻ കരഞ്ഞത് - ആർക്ക് വേണ്ടി.

      @jamespj728@jamespj72811 ай бұрын
  • "അച്ഛനെ അറിയുവാൻ അച്ഛനാകണോ." നല്ല കവിത, നല്ല ആലാപനം അഭിനന്ദനങ്ങൾ ആശംസകൾ

    @sivankuttyk9070@sivankuttyk90703 жыл бұрын
    • നന്ദി, സ്നേഹം

      @JPMullenkolly@JPMullenkolly3 жыл бұрын
    • 👍👍🙏🏼🙏🏼🙏🏼

      @rameshtt4458@rameshtt44582 жыл бұрын
    • 🙏🙏🙏

      @JPMullenkolly@JPMullenkolly2 жыл бұрын
    • 🙏🙏🙏🙏❤️

      @beena451@beena451 Жыл бұрын
    • അച്ഛനാകേണ്ട നല്ലമനസുണ്ടായാൽ മതി

      @velayudhank9279@velayudhank9279 Жыл бұрын
  • വല്ലാതെ വിങ്ങിപ്പോകുന്നു.ചുറ്റുമൊന്ന് കണ്ണോടിക്കുമ്പോൾ 'പ്രായമാകുമ്പോ ൾ അച്ഛനേയും അമ്മയേയും അകറ്റുന്നത് കാണുമ്പോൾ ഒന്നുകൂടി കേട്ടു .പ്രിയ കവി'ക്കും അതി മനോഹരമായ ആലാപനവും കൊണ്ട് ' ഉള്ള് പൊള്ളിച്ചു. അഭിനന്ദനങ്ങ8

    @chandramathikarivellurchan4999@chandramathikarivellurchan49993 жыл бұрын
    • സ്നേഹംനിറഞ്ഞ പ്രോത്സാഹന ത്തിന് നന്ദി

      @JPMullenkolly@JPMullenkolly3 жыл бұрын
  • ഹൃദയസ്പർശിയായവരികൾ കണ്ണുനിരാൽ വിങ്ങുന്ന ഹൃദയത്തോടെ മാത്രം കേൾക്കാൻ കഴിയു ഈ കവിത 🙏🙏🙏

    @ushasasi3863@ushasasi38632 жыл бұрын
    • നന്ദി നന്ദി നന്ദി

      @JPMullenkolly@JPMullenkolly2 жыл бұрын
  • എത്ര നല്ല ചിന്തിപ്പിക്കുന്ന വരികൾ, മനോഹരം,, കണ്ണുകൾ നിറഞ്ഞു പോയി 🙏🙏

    @geethavijayan105@geethavijayan105 Жыл бұрын
  • അപ്പമാണച്ഛൻ അന്നമാണച്ഛൻ അനുസ്യൂതം പെയ്യുന്ന അനുഗ്രഹമാച്ഛൻ . എത്ര ഹൃദയസ്പർശിയായ വാക്കുകൾ👍

    @remyaluca1687@remyaluca16873 жыл бұрын
    • Thank you

      @JPMullenkolly@JPMullenkolly3 жыл бұрын
  • എത്ര സത്യം ഇന്ന് ഞാനും ഒരച്ഛൻ.... കണ്ണ് നിറഞ്ഞു പോയി... കവിത സൂപ്പർ

    @ramakrishnanvp6606@ramakrishnanvp66062 жыл бұрын
    • നന്ദി 😍🙏🏽

      @JPMullenkolly@JPMullenkolly2 жыл бұрын
    • @@JPMullenkolly എന്റെ അച്ഛൻ എനിക്കേറെ ഇഷ്ടം 😘😘

      @reenakb8581@reenakb8581 Жыл бұрын
    • നന്ദി, ഒരായിരം നന്ദി, സ്നേഹം 🙏🏽😍

      @JPMullenkolly@JPMullenkolly Жыл бұрын
  • അമ്മക്കൊപ്പം എത്ര കഷ്ടപ്പെട്ടാലും അമ്മ ഇല്ലാതായാൽ കഷ്ട്ടമാകുന്ന ജീവിതം അച്ഛന്റെ

    @cpprakasan9324@cpprakasan93242 жыл бұрын
    • 😍😍🙏

      @JPMullenkolly@JPMullenkolly2 жыл бұрын
    • Athe

      @beena451@beena451 Жыл бұрын
    • Athe

      @charminggirl1123@charminggirl1123 Жыл бұрын
  • ഒരിക്കലും ഒരു വാക്കുകൊണ്ട് പോലും നോവിക്കാതെ എന്നെ വളർത്തിയ എന്റെ അച്ഛൻ..... ക്രിസ്മസിന് ഞാൻ പറഞ്ഞതൊക്കെ വാങ്ങിവരാം എന്ന് പറഞ്ഞുപോയ അച്ഛൻ പിന്നെ ജീവനോടെ വന്നില്ല.. ഒരു മിന്നലിന്റെ രൂപത്തിലായിരുന്നു മരണം കൊണ്ടുപോയത്..അത് എന്റെ അച്ഛനെ കുണ്ടുപോകാൻ വേണ്ടി മാത്രം വന്നതുപോലെ തോന്നി . അച്ഛൻ ഇല്ലാതായപ്പോ അറിഞ്ഞു ഞാൻ.. ആ വിടവ് നികത്താൻ ഈ ലോകത്തു ആർക്കും ആകില്ലെന്ന്.... ഈ കവിത ഒരുപാടിഷ്ടം ആയി. ഓരോ വരിയും... അതിലെല്ലാമുണ്ട് നമുക്ക് വേണ്ടി ജീവിച്ചു മരിക്കുന്ന ഓരോ അച്ഛന്റെ കഷ്ടപ്പാടും വേദനയും.. 🙏🙏🙏🙏🙏

    @reshma.rratheesh6626@reshma.rratheesh66263 жыл бұрын
    • ഒരുപാട് നന്ദി. ഒത്തിരി സ്നേഹം

      @JPMullenkolly@JPMullenkolly3 жыл бұрын
    • 😭😭😭😭

      @sheelaraju5395@sheelaraju53952 жыл бұрын
    • Hrudhaya sparsiyaya kavitha

      @jancysebastian6288@jancysebastian62883 ай бұрын
    • അച്ഛന്റെ പോയതിന്റെ വിടവ് നികത്താൻ ആർക്കും കഴിയില്ല 😭

      @shanjithkb1582@shanjithkb15822 ай бұрын
  • നമിക്കുന്നു 'കമൻ്റിടാൻ കണ്ണു കാണുന്നില്ലല്ലോ. ഇങ്ങിനെ എല്ലാ മക്കളും ഓർത്തിടട്ടെ' എല്ലാം കഴിഞ്ഞ് എല്ലുന്തി' നിറവും കെടുമ്പോൾ സുഖവാസത്തിലുള്ള മക്കൾ കാണട്ടെ ഈ കവിതക വീക്കും' മനോഹരമായ ആലാപനത്തിനും അഭിനന്ദനങ്ങൾ.

    @chandramathikarivellurchan4999@chandramathikarivellurchan49993 жыл бұрын
    • നന്ദി. സ്നേഹം

      @JPMullenkolly@JPMullenkolly3 жыл бұрын
  • അച്ഛൻ എക്കാലത്തെയും ഉടയാത്ത വിഗ്രഹം .... ഒത്തിരി ഹൃദ്യമായ രചന

    @skvazhode9777@skvazhode97772 жыл бұрын
  • എന്താ പറയുക. ഉരുപാട് വിലപ്പെട്ട വരികൾ 👍

    @mohanansreejamohanan1244@mohanansreejamohanan1244 Жыл бұрын
    • ഒരായിരം നന്ദി

      @JPMullenkolly@JPMullenkolly Жыл бұрын
  • ഈ വരികളിൽ മുഴുവനും നിറഞ്ഞു നിൽക്കുന്നത് എന്റെ പൊന്നച്ഛനാ... Love you sooooo much achaaa..

    @aarushdeepan8666@aarushdeepan86663 жыл бұрын
    • Thank you

      @JPMullenkolly@JPMullenkolly3 жыл бұрын
  • ഒരച്ഛന്‍റെ ഹൃദയത്തിലൊളിപ്പിച്ച ജീവിത ചിത്രങ്ങള്‍ എല്ലാം പകര്‍ത്തിയ കവിത.

    @sunish_prabhakar@sunish_prabhakar2 жыл бұрын
    • നന്ദി നന്ദി ഒരായിരം നന്ദി

      @JPMullenkolly@JPMullenkolly2 жыл бұрын
  • ഒരുപാട് അച്ഛന്മാരുടെ സത്യമായ അനുഭവമാണ് ഈ കവിത

    @sahadevantm8971@sahadevantm89713 жыл бұрын
    • നല്ല വാക്കുകൾക്ക് നന്ദി. സ്നേഹം

      @JPMullenkolly@JPMullenkolly3 жыл бұрын
  • എന്നുംപുറമേഗൗരവംനടിച്ച്,കരുതലുംസ്നേഹവുംഉള്ളിലൊളിപ്പിച്ച്,ജീവിതകാലമത്രയുംമക്കളേപ്പോറ്റാൻകഠിനാദ്ധ്വാനവുംപ്രാർത്ഥനയും,മറ്റുള്ളവരോട്അലിവുംകാണിച്ചപിതാവ്.മരിക്കുവോളംപ്രാർത്ഥനഅർപ്പിക്കുന്നൂ.മാതാവിനുംപിതാവിനും.

    @herofathers9981@herofathers99818 ай бұрын
    • Thank you

      @JPMullenkolly@JPMullenkolly8 ай бұрын
  • എന്റെ അച്ഛനെ ഞാൻ ഓർത്തു പാടിയപ്പോൾ എനിക്ക് ഒരു സമ്മാനം കിട്ടി താങ്ക് യു.......

    @jayasreemg3047@jayasreemg30473 жыл бұрын
    • thank you അഭിനന്ദനങ്ങൾ എന്ത് സമ്മാനം

      @JPMullenkolly@JPMullenkolly3 жыл бұрын
  • കണ്ണ് നനച്ച വരികളും ആലാപനവും 🙏❤️

    @saeedavlogs2022@saeedavlogs2022 Жыл бұрын
    • നന്ദി നന്ദി നന്ദി

      @JPMullenkolly@JPMullenkolly Жыл бұрын
  • അച്ഛനെ ആണ് എനിക്കിഷ്ടം.... 😭😭😭

    @radhikap5847@radhikap58472 жыл бұрын
  • അപ്പന്റെ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ.... ❤ അഭിനന്ദങ്ങൾ രചനയ്ക്കും.. ആലാപനത്തിനും❤️❤️❤️❤️🙏

    @jancykurisingal4454@jancykurisingal4454 Жыл бұрын
    • Thank you

      @JPMullenkolly@JPMullenkolly Жыл бұрын
  • അച്ഛൻ, അമ്മ -ലോകത്തിൽ ഏറ്റവും കൂടുതൽ നമ്മെ സ്നേഹിക്കുന്ന രണ്ട് പേർ. അവരെ പറ്റുന്നത്ര തിരിച്ചും സ്നേഹിക്കുക, സംരക്ഷിക്കുക. അവരെ നഷ്ടപ്പെട്ടവർ ആണ് ലോകത്ത് ഏറ്റവും വിഷമം ഉള്ളവർ.

    @vipinkumar-ms2oo@vipinkumar-ms2oo2 жыл бұрын
  • മറക്കാനാവുന്നില്ല എന്റെ അച്ഛൻ അമ്മയില്ലാതെ ഞങ്ങളെ വളർത്തിയാടുക്കാൻ സഹിച്ച വേദനകൾ

    @sharon.a.s5770@sharon.a.s57703 жыл бұрын
    • നന്ദി നന്ദി

      @JPMullenkolly@JPMullenkolly3 жыл бұрын
  • "ആലാപനം അതിമനോഹരം അർഥപൂർണ മായ വരികൾ " 🙏🙏

    @sureshkumarm1961@sureshkumarm19613 жыл бұрын
    • ഒത്തിരി നന്ദി

      @JPMullenkolly@JPMullenkolly3 жыл бұрын
  • ഹൃദയം തൊട്ട വരികൾ 🌹🌹🙏ആത്മാവിൽ തൊട്ട ആലാപനം ❤🙏

    @nadarajanruthavidhyalaya6674@nadarajanruthavidhyalaya667411 ай бұрын
    • Thank you 🙏🏽

      @JPMullenkolly@JPMullenkolly11 ай бұрын
  • മനസ്സൊന്നു വിങ്ങാതെ ഈ വരികളിലൂടെ കടന്നു പോകാൻ ഒരാൾക്കും കഴിയില്ല.ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👏👏 നല്ല വരികൾക്കും, നല്ല ആലാപനത്തിനും😍

    @rekhaadeviradhakrishnannai6108@rekhaadeviradhakrishnannai61083 жыл бұрын
    • ഒത്തിരി ഒത്തിരി നന്ദി. സ്നേഹം. 🙏🕊

      @JPMullenkolly@JPMullenkolly3 жыл бұрын
    • ആ, ട്രൂ

      @sunithasunitha.o.s6265@sunithasunitha.o.s6265 Жыл бұрын
  • ഹൃദയസ്പർശിയായ കവിത

    @vipinm.k3736@vipinm.k37362 жыл бұрын
    • നന്ദി സുഹൃത്തേ 🙏😍

      @JPMullenkolly@JPMullenkolly2 жыл бұрын
  • എനിക്ക് എന്റെ അച്ഛനെ ഇഷ്ടം🙏🧡🧡🧡

    @ushanallur1069@ushanallur10692 жыл бұрын
    • 😍🙏🙏 thank you for watching

      @JPMullenkolly@JPMullenkolly2 жыл бұрын
  • അതീവ ഹൃദ്യം മനോഹരം. അച്ഛൻ അച്ഛനെയാണെനിക്കേറെയിഷ്ടം.

    @jmevm5@jmevm52 жыл бұрын
    • നന്ദി നന്ദി 😍

      @JPMullenkolly@JPMullenkolly2 жыл бұрын
  • ❤️❤️❤️മാണെ എന്റെ അച്ഛൻ

    @presannakumari4867@presannakumari48678 ай бұрын
    • 🙏🏽😍

      @JPMullenkolly@JPMullenkolly8 ай бұрын
  • നമിച്ചു. 🙏🙏🙏 ഹൃദയം പൊട്ടി പോയി. അതാണല്ലോ കവിത.. അച്ഛൻ സത്യം ഓരോ വരിയിലും അച്ഛൻ എന്ന സത്യം 🙏🙏🙏🙏🙏🙏

    @manjua.r1171@manjua.r11713 жыл бұрын
    • Thank you

      @JPMullenkolly@JPMullenkolly3 жыл бұрын
  • Thank you Father, ഇത്രയും അർത്ഥവത്തായ ഒരു കവിത .24 nu എനിക്ക് ഈ കവിത ഞങ്ങളുടെ പള്ളിയിൽ കാണാതെ ചൊല്ലുവാൻ സാധിച്ചു ഇതുകേട്ട എല്ലാവരും തന്നെ എന്നെ അഭിനന്ദിച്ചു, എല്ലാവരുടെയും കണ്ണുകളെ ഈറൻ അണിയിച്ചു അമ്മയെ കുറിച്ച് ഒത്തിരി ഏറെ കവിതകൾ കേട്ടിട്ടുണ്ടെങ്കിലും അച്ഛനെക്കുറിച്ച് ആദ്യമായാണ് ഒരു കവിത ഞാൻ അവതരിപ്പിക്കുന്നത് ഞാൻ ഗുജറാത്തിലെ ബറോഡയിലാണ് താമസിക്കുന്നത് ഇവിടെയുള്ള എല്ലാവർക്കും ഒത്തിരി ഏറെ ഇഷ്ടമായി അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇനിയും ഇതുപോലുള്ള നല്ല നല്ല കവിതകൾ, മനസ്സിനെ സ്പർശിക്കുന്ന,, എല്ലാവരെയും ചിന്തിപ്പിക്കുന്ന തരത്തിലുള്ള കവിതകൾ ഇനിയും എഴുതുവാൻ ദൈവംഅനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    @jancysunny5340@jancysunny53406 ай бұрын
    • Thank you 😊 🙏🏽. Congratulations and blessings

      @JPMullenkolly@JPMullenkolly6 ай бұрын
  • അഭിനന്ദനങ്ങൾ 🌹🌹🌹🌹സൂപ്പർ കവിത 👌👌👌👌👌👌

    @rajeevraghavan4131@rajeevraghavan41312 жыл бұрын
    • നന്ദി 🙏🏼 നന്ദി 😍

      @JPMullenkolly@JPMullenkolly2 жыл бұрын
  • എന്റെ അച്ഛന്റെ ഓർമ്മയ്ക്കായ് സമർപ്പിക്കുന്നു

    @lathab7875@lathab7875 Жыл бұрын
  • വളരെ ഹൃദ്യം. അഭിനന്ദനങ്ങൾ, ആത്മാവിൻ്റെ അടിത്തട്ടിൽ നിന്നും.

    @prabhakarank6177@prabhakarank61772 жыл бұрын
    • നന്ദി നന്ദി ഒരായിരം നന്ദി 😍

      @JPMullenkolly@JPMullenkolly2 жыл бұрын
  • എന്നും അച്ഛനെ എറെ ഇഷ്ടം ❤

    @shilpakrishnadas9197@shilpakrishnadas91972 жыл бұрын
  • നല്ല അർത്ഥവത്തായ ഒരു കവിത, വളരെയധികം ഇഷ്ടപ്പെട്ടു 👍👌🌹🙏

    @sreelethal281@sreelethal281 Жыл бұрын
  • കണ്ണു നനയാതെ ഈ കവിത കേൾക്കാൻ സാധിക്കില്ല.. Well written.. Well sung.. Visuals also 🙏🙏🙏🙏🙏🙏🌹🌹🌹

    @mithilamichael7031@mithilamichael70313 жыл бұрын
    • Thank you മിഥില

      @JPMullenkolly@JPMullenkolly3 жыл бұрын
    • എൻ്റെ അച്ഛൻ എന്നെ വിട്ടുപിരിഞ്ഞിട്ട് 2 വർഷം ആരൊക്കെ ഉണ്ടെങ്കിലും എൻ്റെ അച്ഛനോളം എന്നെ സ്നേഹിക്കാൻ കഴിയില്ല

      @smithaviswan3467@smithaviswan34673 жыл бұрын
    • 🙏🙏🙏😢

      @JPMullenkolly@JPMullenkolly3 жыл бұрын
  • രണ്ട് ദിവസ० മുമ്പ് ഞാനീ കവിത കേട്ടു,22വർഷ० മുമ്പ് വിട്ട് പിരിഞ്ഞ വാപ്പിച്ചിയുടെ യഥാർത്ഥ ചിത്രമാണ് സുന്ദരമായ ഈ വരികൾ

    @bgdgdjhf5840@bgdgdjhf58402 жыл бұрын
    • ഒരായിരം നന്ദി 😍

      @JPMullenkolly@JPMullenkolly2 жыл бұрын
  • എത്ര കേട്ടാലും മതിവരാത്ത ഹൃദയത്തിൽ അലിഞ്ഞ് ചേരുന്ന കവിത...

    @rajeshr2049@rajeshr20492 жыл бұрын
    • ഒരായിരം നന്ദി

      @JPMullenkolly@JPMullenkolly2 жыл бұрын
  • അച്ഛനെ സ്നേഹിക്കുന്ന എല്ലാമക്കളുടെയും കണ്ണ് നിറയിക്കുന്ന വരികൾ... ഇപ്പോഴേ ഇത് കേൾക്കുവാൻ തോന്നിയുള്ളല്ലോയെന്നൊരു കുറ്റബോധം...😢😢❤

    @callfraudgaming9643@callfraudgaming964311 ай бұрын
  • ആൽമാവിൽ തറച്ച വാക്കുകൾ... ഓ.. എത്ര ധന്യൻ എന്നച്ചൻ.... 🙏🙏🙏🌹🌹

    @rosammata683@rosammata683 Жыл бұрын
    • നന്ദി നന്ദി നന്ദി

      @JPMullenkolly@JPMullenkolly Жыл бұрын
  • Super Peruveliyacha👍👍👍

    @jomeshjose1185@jomeshjose11853 жыл бұрын
    • Grateful to you

      @JPMullenkolly@JPMullenkolly3 жыл бұрын
  • അച്ഛൻ ഒരു സത്യമാണ്❤️🙏💖

    @ayyappadass.v7403@ayyappadass.v74032 жыл бұрын
    • നന്ദി, ഒരായിരം നന്ദി. നന്മകൾ നേരുന്നു

      @JPMullenkolly@JPMullenkolly2 жыл бұрын
  • അതീവ ഹൃദ്യം 👌👌❤❤മനോഹരം. അച്ഛനെ ഒരുപാട് ഇഷ്ടം....🙏🙏🙏

    @anithaanand175@anithaanand1752 жыл бұрын
    • 😍🙏നന്ദി നന്ദി സ്നേഹം

      @JPMullenkolly@JPMullenkolly2 жыл бұрын
  • അച്ഛനെ മനസ്സിലാക്കാത്ത ഒരു മകളുടെ അച്ഛനാണ് ഞാനും .

    @kalamandalamsreekala994@kalamandalamsreekala9943 жыл бұрын
    • ആരും ഗ്രഹിക്കാത്ത ഗ്രന്ഥമാണഛൻ

      @JPMullenkolly@JPMullenkolly3 жыл бұрын
  • Acha heart touching

    @chitrachitrachithu5415@chitrachitrachithu54153 жыл бұрын
    • Thank you chithra

      @JPMullenkolly@JPMullenkolly3 жыл бұрын
  • സത്യസന്ധമായ വരികൾ. കരഞ്ഞു പോയി. Congrats.

    @srriya9190@srriya91903 жыл бұрын
    • Thank you

      @JPMullenkolly@JPMullenkolly3 жыл бұрын
  • ഹൃദയസ്പർശിയായ കവിത super

    @induks2501@induks25012 жыл бұрын
    • നന്ദി നന്ദി നന്ദി

      @JPMullenkolly@JPMullenkolly2 жыл бұрын
  • നല്ല കവിതയാണ് 😍

    @mohananm5463@mohananm54632 жыл бұрын
    • 😍നന്ദി 😍

      @JPMullenkolly@JPMullenkolly2 жыл бұрын
  • heart touching.. Valare manoharamaya rachanayum aalapanavum

    @rajeevanambiloth2339@rajeevanambiloth23393 жыл бұрын
    • thank you

      @JPMullenkolly@JPMullenkolly3 жыл бұрын
  • ഒരു പാട് ഇഷ്ടം ആയി നല്ല കവിത

    @prasadsreedhar1279@prasadsreedhar12792 жыл бұрын
  • അച്ഛന്റെ നിഴലാണ് എനിക്ക് കാവൽ... അച്ഛന്റെ നിണമാണ് എനിക്ക് പ്രാണൻ... ആ കണ്ണിൻ കനവാണ്‌ നമ്മളെല്ലാം... ആ നെഞ്ചിന്റെ നനവാണ്‌ നമ്മുക്കുള്ളതെല്ലാം... ആ നിനവെനിക്കേകുന്ന നോവ്... നേരിന്റെ നെറിവിന്റെ പാഠം... Beautiful lyrics and awesome music and singing... May God Bless You All...

    @ajeshperiakottil2525@ajeshperiakottil25253 жыл бұрын
    • പ്രിയ അജേഷ് ഒത്തിരി സന്തോഷം, വളരെ നന്ദി

      @JPMullenkolly@JPMullenkolly3 жыл бұрын
    • അച്ഛൻ എന്നുമൊരു ധൈര്യമാണ്. ജീവിച്ചിരുന്നപ്പോഴു൦ മരണത്തിന്നു ശേഷവും അച്ഛനെ പ്രാണനെ പ്പോലെ സ്നേഹിച്ചിരുന്നു.

      @sreelathavr975@sreelathavr9753 жыл бұрын
    • 👍👍

      @JPMullenkolly@JPMullenkolly3 жыл бұрын
  • Iloveyou pappa. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം എന്റെ പാപ്പ

    @athullyaskumar3620@athullyaskumar36202 жыл бұрын
  • Achan(മക്കൾ എന്നും നെഞ്ചിലേറ്റ് കേൾക്കണം ഈ കവിത 👌

    @ratnamanisuresh5745@ratnamanisuresh57453 жыл бұрын
    • നന്ദി🙏

      @JPMullenkolly@JPMullenkolly3 жыл бұрын
  • നല്ല ആലാപനം, നല്ല കവിത, 😍😍അഭിനന്ദനങ്ങൾ

    @nanma4144@nanma41442 жыл бұрын
    • നന്ദി, സ്നേഹം 😍🙏

      @JPMullenkolly@JPMullenkolly2 жыл бұрын
  • Manassilek aazhnnirangunna kavitha achane upamicha orupaad upamakal oru chithram pole varachu kaattaan kazhinju nalla kavitha orupaad ishttapettu

    @sailaudayan6312@sailaudayan6312 Жыл бұрын
    • ഒരായിരം നന്ദി, സ്നേഹം 😍🙏🏽

      @JPMullenkolly@JPMullenkolly Жыл бұрын
  • കണ്ണു നനയ്ക്കുന്ന കവിത കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം

    @leeluzp2003@leeluzp20033 жыл бұрын
    • നന്ദി. നന്ദി. നന്ദി

      @JPMullenkolly@JPMullenkolly3 жыл бұрын
  • വെരി വെരി ഹാർട്ട്‌ touching

    @jayasreemg3047@jayasreemg30473 жыл бұрын
    • thank you

      @JPMullenkolly@JPMullenkolly3 жыл бұрын
  • അഭിനന്ദനങ്ങൾ..... ഒരായിരം അഭിനന്ദനങ്ങൾ

    @geevargheesep.a1016@geevargheesep.a10163 жыл бұрын
    • വളരെ നന്ദി

      @JPMullenkolly@JPMullenkolly3 жыл бұрын
  • Ithupolulla Kavitha kettal karayathavar aayi aarumundakilla..aa kalukalil veenu kezhunnu.❤❤❤❤

    @prabhakarancheraparambil4627@prabhakarancheraparambil462724 күн бұрын
    • ഒരായിരം നന്ദി

      @JPMullenkolly@JPMullenkolly24 күн бұрын
  • Jijo Acha valare nannnayittund....... 👏👏👏👏👏God bless you in all your ways... 🙏🙏🙏

    @nikkiclara1118@nikkiclara11183 жыл бұрын
    • thanks, god bless you

      @JPMullenkolly@JPMullenkolly3 жыл бұрын
  • ഞാനും ഇത് പോലെ ഒരച്ഛനാണ്. എന്റെ ആവശ്യം അറിഞ്ഞു മക്കളെ ന്നെ പൊന്നു പോലെ നോക്കുന്നുണ്ട് അവർ തരുന്ന സ്നേഹവും കരുതലും എനിക്ക് സ്വർഗ്ഗ തുല്യം. ♥️♥️

    @muraleedharankarippali139@muraleedharankarippali1392 жыл бұрын
    • 🙏

      @muraleedharankarippali139@muraleedharankarippali1392 жыл бұрын
    • 😍🙏 ദൈവം അവരെ അനുഗ്രഹിക്കട്ടെ. നന്ദി ...സ്നേഹം

      @JPMullenkolly@JPMullenkolly2 жыл бұрын
    • ആ മക്കളെ ദൈവം കാക്കട്ടെ

      @sushamakumari562@sushamakumari562 Жыл бұрын
  • എന്ത് പറയണം അറിയില്ല. അച്ഛൻ വാക്കുകൾക്ക് അപ്പുറം വിങ്ങുന്ന നനവുള്ള ഓർമ്മയാണ്. 🙏

    @smithashiji6104@smithashiji61043 жыл бұрын
    • ഒത്തിരി ഒത്തിരി നന്ദി. സ്നേഹം

      @JPMullenkolly@JPMullenkolly3 жыл бұрын
  • എൻറെ പ്രിയപ്പെട്ട അച്ഛാ അനുഗ്രഹിക്കണേ...

    @anilchirukandath5273@anilchirukandath52732 жыл бұрын
    • 🙏🙏🙏

      @JPMullenkolly@JPMullenkolly2 жыл бұрын
  • ആഴത്തിലിറങ്ങുന്ന വരികൾ 🙏

    @sabirajabbar4929@sabirajabbar49292 жыл бұрын
    • നന്ദി 🙏

      @JPMullenkolly@JPMullenkolly2 жыл бұрын
  • നന്നായിട്ടുണ്ട് കേട്ടോ

    @aswinff3843@aswinff38433 жыл бұрын
    • Thank you

      @JPMullenkolly@JPMullenkolly3 жыл бұрын
  • Congratulations to all father's very heart touched song

    @jishamathew458@jishamathew4583 жыл бұрын
    • Thank you

      @JPMullenkolly@JPMullenkolly3 жыл бұрын
  • Valare nalloru kavitha achan Achane aanenikkere eshttamm Achane aanenikkere rattan.

    @govindankuttyt9254@govindankuttyt92542 жыл бұрын
    • Thank you... നന്ദി 😍

      @JPMullenkolly@JPMullenkolly2 жыл бұрын
  • ഹൃദയഹാരിയായ കവിത..... ! ഹൃദ്യമായ ആലാപനം... അഭിനന്ദനങ്ങൾ.

    @musthafaalavi3384@musthafaalavi33843 жыл бұрын
    • വളരെ നന്ദി

      @JPMullenkolly@JPMullenkolly3 жыл бұрын
  • Heart touching poem father, Congratulations💐

    @ranisabu9954@ranisabu99543 жыл бұрын
    • thank you so much

      @JPMullenkolly@JPMullenkolly3 жыл бұрын
  • ഇന്ന് കേട്ടപ്പോൾ സങ്കടം തോന്നി 🙏🏼

    @manjujohn806@manjujohn806 Жыл бұрын
  • എന്നും ഓർക്കാൻ ഒരു നല്ല അച്ഛൻ നമുക്കുണ്ടായിരുന്നെങ്കിൽ അതിന്നു പിന്നിൽ നല്ല ഒരമ്മയുണ്ടാവും

    @meenamenon3923@meenamenon392310 ай бұрын
  • വളരെ മനോഹരമായ കവിത അർഥപൂർണമായ വരികൾ 👏👏👏👌👌👌🌹🌹🌹🌹

    @shybuthozhuvathunkal4040@shybuthozhuvathunkal40403 жыл бұрын
    • Thank you very much

      @JPMullenkolly@JPMullenkolly3 жыл бұрын
  • ഇക്കവിതാ എത്ര മക്കൾ കേൾക്കാൻഉൾകൊള്ളാൻ

    @cpprakasan9324@cpprakasan93242 жыл бұрын
  • Great 👌 Acha

    @nishadchoondanal@nishadchoondanal3 жыл бұрын
    • നന്ദിയുണ്ട്

      @JPMullenkolly@JPMullenkolly3 жыл бұрын
  • അച്ഛനെ സ്നേ ഹിക്കുന്നവരുടെ മനസ്സിലെന്നും ഇടം പിടിക്കുന്ന കവിത പരാതികളില്ലാതെ, പരിഭവപ്പെടാതെ തന്റെ കർത്തവ്യം നിർവ്വഹിക്കുന്ന അച്ഛൻ മാർക്ക് ഈ കവിത പ്രചോദനമാകട്ടെ

    @venugopal6508@venugopal65087 ай бұрын
    • 🥰🙏🏽

      @JPMullenkolly@JPMullenkolly7 ай бұрын
  • ഹൃദയത്തിൻറെ അടിത്തട്ടിൽ നോവായ് വാഴും അച്ഛൻ കണ്ണുനീരിൽ തീർത്തൊരു വരികൾ അച്ഛൻ കവിതകൾ അമ്മ കവിതകൾ ഇനിയും വിരിയട്ടെ ആ പേനത്തുമ്പിൽ അഭിനന്ദനങ്ങൾ👍👍🙏🙏🙏👌👌👌👋👋👋

    @user-zd4iy5gg5c@user-zd4iy5gg5c2 жыл бұрын
    • നന്ദി ഒരായിരം നന്ദി 😍

      @JPMullenkolly@JPMullenkolly2 жыл бұрын
  • ഈ അച്ഛനെ സ്നേഹിച്ചവർക്കും പ്രിയ കവിക്കും ഈ കവിത ആലപിച്ച് ഞങ്ങളുടെ നെഞ്ച് പൊള്ളിച്ച 'നിങ്ങൾക്ക് സേന ഹാ ഭീ ന ന്ദനം ഈ അമ്മയുടെ '

    @chandramathikarivellurchan4999@chandramathikarivellurchan49993 жыл бұрын
    • Thank you

      @JPMullenkolly@JPMullenkolly3 жыл бұрын
  • എനിക്ക് മുന്ന് വയസ്, അച്ഛൻ മരിക്കുമ്പോൾ. അച്ഛന്റെ സുഖമുള്ള സ്നേഹം ഇന്നും മനസിൽ നിധിപോലെ കാത്തു സൂക്ഷിക്കുന്നു. ഇന്നും എനിക്ക് അച്ഛന്റെ അഡ്രെസ്സ് തന്നെ. അച്ഛന്റെ പേര് മാധവൻ എന്റെ വീട് മാധവം 😂അച്ഛാ

    @sudhiuae8906@sudhiuae89069 ай бұрын
  • Parayuvan vakkukal illa ❤❤❤

    @radhakrishnanradhu7397@radhakrishnanradhu73972 ай бұрын
KZhead